തിരുവനന്തപുരം : ആൾ ഇൻഡ്യ വിമൻസ് കോൺഫറൻസ് തിരുവനന്തപുരം ചാപ്റ്ററിന്റെ പുതിയ ഓഫീസ് വി കെ പ്രശാന്ത് എം എൽ എ ഉദ്ഘാടനം ചെയ്തു.സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ശാക്തീകരണത്തിനും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക ഇവയാണ് പ്രധാന ലക്ഷ്യം.
പ്രസിഡന്റ് ജലജാകുമാരി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഉഷാ നായർ,വാർഡ് മെമ്പർ പദ്മ എസ്. സെക്രട്ടറി ജിബി ഗീവർഗീസ്, ട്രഷറർ പദ്മിനി ആർ , ഡോ.റോഷൻ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. വട്ടിയൂർക്കാവ് കൊടുങ്ങാന്നൂരിനടു ത്താണ് ആൾ ഇൻഡ്യ വിമൻസ് കോൺഫറൻസ് തിരുവനന്തപുരം ചാപ്റ്ററിന്റെ പുതിയ ഓഫീസ്