മസ്കത്ത്: കോവിഡ് വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും വാക്സിനേഷന് ഒമാനില്‍ ഞായറാഴ്ച തുടക്കമായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.ആദ്യഘട്ടത്തില്‍ വാക്സിനേഷന് നല്‍കുന്നത് ഗുരുതര രോഗബാധിതരും മുതിര്‍ന്നവരും രോഗപ്രതിരോധ ശേഷിയില്ലാത്തവരുമടക്കം മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്കും . രാവിലെ മന്ത്രി ഡോ. അഹമ്മദ് അല്‍ സഇൗദി ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷന് കാമ്ബയിന് ഉദ്ഘാടനം ചെയ്യും.
ആദ്യഘട്ടമായുള്ള 15,600 ഡോസ് ഫൈസര്‍ കോവിഡ് വാക്സിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. രണ്ടാം ഘട്ടമായുള്ള 28,000 ഡോസ് ജനുവരിയിലും എത്തും.വിവിധ ഘട്ടങ്ങളിലായി ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്ക് വാക്സിന് നല്‍കാനാണ് ഒമാന്‍ ലക്ഷ്യമിടുന്നത്. നഴ്സുമാര്‍ക്കായി കഴിഞ്ഞദിവസങ്ങളിലായി വാക്സിനേഷന് പരിശീലനം നല്‍കിയിരുന്നു.
മസ്കത്ത് ഗവര്‍ണറേറ്റില്‍ മൂന്നിടങ്ങളിലാണ് വാക്സിനേഷന്. സീബ്, ബോഷര്‍, ഖുറിയാത്ത് എന്നിവിടങ്ങളിലെ സ്പെഷലൈസ്ഡ് പോളിക്ലിനിക്കുകളാണ് വാക്സിനേഷന് കേന്ദ്രങ്ങളായി തീരുമാനിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സീബ്, ബോഷര്‍ പോളിക്ലിനിക്കുകളില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഏഴര മുതല്‍ രാത്രി എട്ടുവരെയും വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ ഒമ്ബതര മുതല്‍ വൈകീട്ട് മൂന്നര വരെയും ഖുറിയാത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഏഴര മുതല്‍ ഉച്ചക്ക് രണ്ടര വരെയുമായിരിക്കും വാക്സിനേഷന്.