വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്ന സർക്കാർ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം.
സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സരയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടെയാണ് കടയടപ്പ് സമരം സംഘടിപ്പിക്കുന്നത്.
അതേസമയം കടയടപ്പ് സമരവുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വിമത വിഭാഗം അറിയിച്ചു.
യാത്ര ഇന്ന് തിരുവന്തപുരത്ത് സമാപിക്കും. ജനുവരി 29ന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്.