തിരുവല്ല: ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍. തിരുവല്ല ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ രഘുവാണ് അറസ്റ്റിലായത്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 27 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവയാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചിരുന്നു.