തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. ഇത്തരം സാഹചര്യങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന പതിവില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
അതേസമയം, ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചത് 30ന് ഉച്ചയ്ക്ക് 12 മണിക്കാണെന്നും മന്ത്രി വ്യക്തമാക്കി. മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ സംസ്ഥാനം വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി. ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.