ഓര്‍ത്തഡോക്‌സ് സഭയിലെ വൈദീകര്‍ക്കെതിരായ പീഡനാരോപണം ഗൗരവതരമാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

256

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദീകര്‍ക്കെതിരായ പീഡനാരോപണം ഏറെ ഗൗരവതരമാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എന്താണ് ഉണ്ടായതെന്നത് സംബന്ധിച്ച് നിജ സ്ഥിതി എത്രയും വേഗം പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. കുമ്പസാരം വളരെ പവിത്രമായ ഒന്നാണ്. അത് ദുരുപയോഗിച്ചുവെന്ന ആരോപണം കൃത്യമായി അന്വേഷിക്കണമെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭയുടെ തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനത്തിലെ ഒരോ വൈദികരും, നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികര്‍ക്കെതിരെയുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയത്. സംഭവത്തില്‍ വൈദീകരെ സഭ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

NO COMMENTS