അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

307

തിരുവനന്തപുരം: അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മോദി മന്ത്രിസഭയിലേക്ക് ഒന്‍പത് പുതിയ മന്ത്രിമാരാണ് എത്തിയിരിക്കുന്നത്, ഒപ്പം 4 മന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റവും നല്‍കി. അതേസമയം സത്യപ്രതിജഞയ്ക്ക് മുന്നോടിയായി നിയുക്തമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭയില്‍ എത്താനായതില്‍ സന്തോഷമെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞുു.
തന്റെ മന്ത്രിസ്ഥാനം കേരളത്തിനുള്ള അംഗീകാരമാണ്. മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായിരിക്കും. കേരളത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS