ശുചിത്വമാണ് ദൈവമെന്ന് കാണിച്ചു കൊടുത്ത കേന്ദ്ര ഗവണ്‍മെന്റാണ് അധികാരത്തിലിരിക്കുന്നതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

204

തിരുവനന്തപുരം : ശുചിത്വമാണ് ദൈവമെന്ന് കാണിച്ചു കൊടുത്ത കേന്ദ്ര ഗവണ്‍മെന്റാണ് ഇന്ന് അധികാരത്തിലിരിക്കുന്നതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പട്ടം സെന്റ്‌മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ വൃത്തിയായി എന്നത് ഏറ്റവും കൂടുതല്‍ സന്തോഷമുളവാക്കുന്ന ഒരു കാര്യമാണ്. കേന്ദ്ര ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്ക് ഒമ്ബത് കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. കോടി കണക്കിന് വീടുകള്‍ നിര്‍മ്മിച്ചു കൊടുത്തു. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയും അക്കൗണ്ടില്ലാത്ത 30 കോടി ജനങ്ങള്‍ക്ക് ബാങ്ക് സൗകര്യം ലഭ്യമാക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില് വലിയമാറ്റങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ ജനങ്ങള്‍ കൂടി ചിന്തിക്കുകയും മുന്‍കൈയെടുക്കുകയും ചെയ്യണം. എല്ലാവര്‍ക്കും എല്ലാ മാറ്റവും വരുത്താന്‍ കഴിയില്ലെങ്കിലും ചില കാര്യങ്ങളില്‍ മാറ്റം കൊണ്ടുവരാനാകും. ഉയര്‍ന്ന മാര്‍ക്ക് നേടുന്നതിലല്ല മറിച്ച്‌ ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിചേർത്തു.

NO COMMENTS