തിരുവനന്തപുരം : കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു തന്നെ ക്ഷണിച്ചതെന്നും സമ്മര്‍ദ്ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ലെന്നും ഇക്കാര്യം സുരേഷ് പ്രഭുവിനെ അറിയിച്ചെന്നും കണ്ണന്താനം പറഞ്ഞു.