നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

286

മൂവാറ്റുപുഴ: പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ടൂറിസം-ഐടി- ഇലക്‌ട്രോണിക്സ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കണ്ണന്താനം പറഞ്ഞു. ക്രിസ്ത്യാനിയായ താന്‍ എന്തിന് ബിജെപിയില്‍ ചേര്‍ന്നുവെന്ന് ചോദിക്കുന്നവര്‍ക്ക് താന്‍ നല്‍കുന്ന മറുപടി ഇതാണെന്ന് കണ്ണന്താനം പറഞ്ഞു. രാജ്യത്തെ എല്ലാ പാവങ്ങള്‍ക്കും വീട്, പാചകവാതകം, ബാങ്ക് അക്കൗണ്ട്. ശുചിമുറി എന്നിവ നല്‍കുകയായണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ദരിദ്രര്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഭരിക്കുന്നതെന്നും ഈ മാറ്റം കേരളത്തിലും ഉണ്ടാകാന്‍ എല്ലാവരും സഹകരിക്കണമെന്നും കണ്ണന്താനം പറഞ്ഞു. ബിജെപി എറണാകുളം ജില്ലാ കമ്മറ്റി മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കണ്ണന്താനം.

NO COMMENTS