ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ ഓടില്ല

312

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം. ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍ ആക്രമിക്കപ്പെടുന്നത് പതിവായതോടെയാണ് ഡ്രൈവര്‍മാരും ടെക്നീഷ്യന്മാരും ഈ തീരുമാനമെടുത്തത്.ഹർത്താൽ ദിവസങ്ങളിൽ സർവീസ് നടത്തിയ ആംബുലൻസുകൾക്കുനേരെ നിരന്തരം അക്രമമുണ്ടായതോടെയാണ് ഇത്തരമൊരു തീരുമാനം. കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസം ആംബുലൻസുകൾ ആക്രമണത്തിനിരയായത് . ആക്രമണത്തിനിരയായാല്‍ പൊലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നു . ജീവന് ഭീഷണി തുടങ്ങി നിരവധി പരാതികളാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്നീഷ്യൻമാരും ഉൾപ്പെടുന്ന അസോസിയേഷൻ ഉന്നയിക്കുന്നത് . ഹർത്താൽ ദിനത്തിൽ ഇവർ കൂടി പണിമുടക്കിയാൽ അപകടങ്ങളിൽപെടുന്നവരുള്‍പ്പെടെയുള്ള രോഗികളുടെ ജീവന്‍ തുലാസിലാകും.

NO COMMENTS