വാഷിങ്ടണ്‍: പാര്‍ലമെന്‍റ് പാസാക്കിയ ചരക്കു സേവന നികുതി ബില്ല് ഇന്ത്യയുമായുള്ള വ്യാപാരം ഇരട്ടിയാക്കാന്‍ സഹായിക്കുമെന്ന് അമേരിക്ക. അമേരിക്കന്‍ വാണിജ്യ സെക്രട്ടറി പെന്നി പ്രിറ്റ്സ്കറാണ് ഇക്കാര്യം പറഞ്ഞത്. ജി.എസ്.ടി പ്രാവര്‍ത്തികമാകുന്നതോടെ നിലവിലുള്ള 109 ബില്യണ്‍ ഡോളറിന്റെ വ്യാപാരത്തില്‍ നിന്ന് കുതിപ്പുണ്ടാക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2005 ലെ 35 ബില്യണ്‍ ഡോളര്‍ എന്നതില്‍ നിന്ന് 2015ല്‍ എത്തിയപ്പോള്‍ 109 ബില്യണ്‍ ഡോളര്‍ എന്ന നിലയിലേക്ക് ഇരുരാജ്യങ്ങളുടെയും വ്യാപാരം വളര്‍ന്നതായും അവര്‍ പറഞ്ഞു. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങള്‍ റെക്കോര്‍ഡ് തലത്തിലാണ്.
2015ല്‍ ഇന്ത്യയില്‍ അമേരിക്കക്കാര്‍ 208 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ അമേരിക്കയില്‍ 11 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചത്.
മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്ബത്തിക ഉദാരീകരണ നടപടികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്ബത്തിക ബന്ധം കൂടുതല്‍ ആഴമുള്ളതാക്കി മാറ്റി. ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അമേരിക്കയ്ക്കും പങ്ക് വഹിക്കാനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച ഇന്ത്യയിലേക്ക് വരാനിരിക്കെയാണ് ജി.എസ്.ടി ബില്‍ സംബന്ധിച്ച പെന്നി പ്രിറ്റ്സ്കറുടെ പ്രസ്താവന.