ന്യൂഡല്‍ഹി • പാരിസ് കാലാവസ്ഥാ ഉടമ്പടി അംഗീകരിക്കാനുള്ള ഇന്ത്യയുടെ അപ്രതീക്ഷിത തീരുമാനത്തെ യുഎസ് അഭിനന്ദിച്ചു. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ഇന്ത്യ പാരിസ് കാലാവസ്ഥാ വ്യതിയാന കരാറിനെ അംഗീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ”ഞങ്ങള്‍ ഈ വാര്‍ത്തയെ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍.ഇന്ത്യയിലെ യുഎസ് സ്ഥാനപതി റിച്ചാര്‍ഡ് വര്‍മ പറഞ്ഞു.