വാഷിങ്ടന്‍ • ഭീകരരെ പ്രശംസിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ വേദി ഉപയോഗിച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വിമര്‍ശിച്ച് യുഎസ്. അക്രമങ്ങളെ വളര്‍ത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ഭീകരസംഘനയെ പ്രശംസിക്കാന്‍ യുഎന്‍ വേദി പാക്ക് പ്രധാനമന്ത്രി ഉപോഗിച്ചത് നിരാശാജനകമാണെന്നു യുഎസ് കോണ്‍ഗ്രസ് അംഗമായ ടെഡ് പോ ട്വീറ്റ് ടെയ്തു.ഇന്ത്യന്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ യുവനേതാവെന്നും കശ്മീരികളുടെ പ്രതാകമാണെന്നും യുഎന്‍ പൊതുസഭയില്‍ നവാസ് ഷരീഫ് പ്രശംസിച്ചിരുന്നു.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ടെഡ് പോയും ഡമോക്രാറ്റ് പ്രതിനിധി ഡാന റോഹ്റബാച്ചറും ചേര്‍ന്നാണു പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനുള്ള ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ കൊണ്ടുവന്നത്.കശ്മീര്‍ പ്രശ്നം രാജ്യാന്തര വേദികളില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് നേരിട്ടു ശ്രമിക്കുന്നതിനിടെ യുഎസ് സഭയിലെ ബില്‍ അവര്‍ക്കു വലിയ തിരിച്ചടിയായിരുന്നു.