മലയാളികളുടെ ഗൃഹാതുര സ്മരണയായ കള്ളുഷാപ്പിന് അമേരിക്കയില്‍ പുനരാവിഷ്കാരം

259

മലയാളി ഷെഫ് ഹേമന്ദ് കിഷോറാണ് പുതിയ സംരഭത്തിന് പിന്നില്‍. തന്റെ ഭക്ഷ്യ വിതരണ സംരംഭത്തിനായി ഒരു അടുക്കള തപ്പിയിറങ്ങിയ ഹേമന്ദ് ഒടുവില്‍ സ്ഥലം കിട്ടിയപ്പോള്‍ ഒരു കള്ള് ഷാപ്പ് തന്നെയങ്ങ് തുടങ്ങിയാലെന്തായെന്ന് ചിന്തിക്കുകയായിരുന്നു.
സെപ്തംബര്‍ 15ന് റെയിന്‍ബൊ ബോലിവാര്‍ഡിലെ ഷാപ്പിന്റെ ഔദ്ദ്യോഗിക ഉദ്ഘാടനം നടക്കും. സംഗതി മലയാളികള്‍ക്കിടയില്‍ ഹരമായി മാറുമെങ്കിലും സായിപ്പിന് ഇനി കള്ള് എന്താണെന്നും കള്ള് ഷാപ്പ് മലയാളിക്ക് കുടിക്കാന്‍ മാത്രമുള്ള വെറും ബാറുകളായിരുന്നില്ലെന്നുമൊക്കെ പറഞ്ഞു മനസിലാക്കേണ്ടി വരും. പേരില്‍ കള്ള് ഷാപ്പെന്നൊക്കെ ഉണ്ടെങ്കിലും അമേരിക്കയില്‍ കിട്ടാത്ത കള്ള് ഇവിടെ കൊടുക്കാനും കഴിയില്ല. പക്ഷേ ഷാപ്പിലെ മറ്റ് വിഭവങ്ങളെല്ലാം ഒരുക്കാനാണ് ഹേമന്ദിന്റെ പദ്ധതി. മലയാളിയുടെ പ്രിയപ്പെട്ട് പൊറോട്ടയും കരിമീന്‍ പൊള്ളിച്ചതുമൊക്കെ ഇനി ഈ ഷാപ്പില്‍ ലഭിക്കും. സമയവും അധ്വാനവും ചിലവഴിക്കുമ്പോള്‍ അതിന്റെ ഫലം കിട്ടുന്ന എന്തെങ്കിലും തന്നെ വേണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നും കൂടുതല്‍ ആലോചിച്ചപ്പോള്‍ തന്റെ നാടിനോട് നീതി പുലര്‍ത്തുന്ന സംരഭം തന്നെയാണ് നല്ലതെന്ന് തോന്നിയെന്നും ഹേമന്ദ് പറയുന്നു.

NO COMMENTS

LEAVE A REPLY