വില്‍മിങ്ടണ്‍• മാത്യു ചുഴലിക്കൊടുങ്കാറ്റില്‍ അമേരിക്കയില്‍ 16 പേര്‍ മരിച്ചു. കൂടുതല്‍ ദുരന്തം ഉണ്ടായിരിക്കുന്നത് നോര്‍ത്ത് കാരലൈനയിലാണ്. ഏഴുപേരാണ് ഇവിടെ മരിച്ചിരിക്കുന്നത്. ഒട്ടേറെ ആളുകളെ വീടുകളില്‍ നിന്നു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ബോട്ടുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചാണ് രക്ഷാ പ്രവര്‍ത്തനം.തീരദേശ പ്രദേശങ്ങളില്‍ പലരും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് സൂചന.ദുരന്തത്തെ തുടര്‍ന്ന് ജോര്‍ജിയയിലും ഫ്ളോറിഡയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ ഇനിയും കനക്കുമെന്ന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരീബിയന്‍ ദ്വീപായ ഹെയ്റ്റിയില്‍ മാത്യു ചുഴലിക്കൊടുങ്കാറ്റില്‍ 870ല്‍ അധികം പേര്‍ മരിച്ചിരുന്നു.