വാഷിങ്ടന്‍• ഇന്ത്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ നിവേദനം. പാക്കിസ്ഥാന്‍ വംശജരായ അമേരിക്കാരാണ് വൈറ്റ് ഹൗസിനു സമര്‍പ്പിക്കാനുള്ള നിവേദനം തയാറാക്കുന്നതെന്ന് പാക്ക് മാധ്യമമായ പാക്കിസ്ഥാന്‍ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞത് ഒരു ലക്ഷം പേര്‍ പിന്തുണ നല്‍കി ഒപ്പിട്ടാലേ വൈറ്റ് ഹൗസ് നിവേദനം സ്വീകരിക്കൂ. ഇതുവരെ 94,000ല്‍ പരം പേര്‍ ഒപ്പിട്ടിട്ടുണ്ട്. ഒക്ടോബര്‍ 27നകം ഒരു ലക്ഷം പേര്‍ പിന്തുണച്ചാല്‍ നിവേദനം സ്വീകരിക്കും. ഇങ്ങനെ സ്വീകരിച്ചാലേ ഒബാമ ഭരണകൂടം നിവേദനത്തോടു പ്രതികരിക്കൂ.ബലൂചിസ്ഥാന്‍, ഫെഡറല്‍ ഭരണമുള്ള ഗോത്ര മേഖലകള്‍, കറാച്ചി തുടങ്ങിയ ഇടങ്ങളിലെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ പങ്കാളിയാകുന്നുവെന്നാണ് നിവേദനത്തില്‍ ആരോപിക്കുന്നത്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് അനലിസിസ് വിങ്ങിന്റെ (റോ) ഏജന്റ് കുല്‍ഭൂഷന്‍ യാദവിന്റെ സാന്നിധ്യം ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നുവെന്ന് അവര്‍ പറയുന്നു. മാത്രമല്ല, ഭീകര സംഘടനയായ തെഹ്രീകെ താലിബാന്‍, അല്‍ ഖായിദ തുടങ്ങിയവയ്ക്ക് ഇന്ത്യ സാമ്ബത്തിക സഹായം നല്‍കുന്നുണ്ടെന്നും കുറ്റപ്പെടുത്തുന്നു.യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വി ദി പീപ്പിള്‍ എന്ന ഓണ്‍ലൈന്‍ നിവേദന സേനവം വഴി അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭരണകൂടത്തിനു മുന്നില്‍ ഏതു വിഷയവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. നേരത്തേ, ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഇന്ത്യക്കാരുടെ നിവേദനം വൈറ്റ് ഹൗസ് തള്ളിയിരുന്നു.