പാക്കിസ്ഥാനില്‍ താവളമടിച്ചിരിക്കുന്ന ഭീകരര്‍ക്കെതിരെ പാക്ക് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം : യുഎസ്

250

വാഷിംങ്ടന്‍ • പാക്കിസ്ഥാന്റെ മണ്ണ് ഭീകരര്‍ക്കുള്ള താവളമാകരുതെന്ന മുന്നറിയിപ്പുമായി യുഎസ്. പാക്കിസ്ഥാനില്‍ താവളമടിച്ചിരിക്കുന്ന ഭീകരര്‍ക്കെതിരെ പാക്ക് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ഭീകരരുടെ ആക്രമണങ്ങള്‍ വലിയ തോതില്‍ പാക്കിസ്ഥാന്‍ നേരിടുന്നുണ്ട്. ഭീകരരെ നേരിടാന്‍ പാക്കിസ്ഥാന് എല്ലാ സഹായവും നല്‍കുമെന്നും എന്നാല്‍ ഭീകരര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുതലത്തിലും വിട്ടുവീഴ്ച പാടില്ലെന്നും അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ അറിയിച്ചു.
പാക്കിസ്ഥാന്‍ താവളമാക്കിയിരിക്കുന്ന ലഷ്കറെ തയിബയ്ക്കെതിരെയും മാര്‍ക് ടോണര്‍ ആഞ്ഞടിച്ചു. നിരവധി നിരപരാധികളുടെ ചോര വീഴ്ത്തിയ ഭീകര സംഘടനയാണ് ലഷ്കര്‍.

ഇവരുടെ ആക്രമണങ്ങളില്‍ നിരവധി യുഎസ് പൗരന്മാര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. ലഷ്കറെ തയിബയുമായി ബന്ധമുള്ളതുകൊണ്ടാണ് സയീദിനെ രാജ്യാന്തര കുറ്റവാളിയായി യുഎന്‍ മുദ്രകുത്തിയിരിക്കുന്നതെന്നും മാര്‍ക് ടോണര്‍ വ്യക്തമാക്കി. നേരത്തെ, പാക്കിസ്ഥാന്റെ യഥാര്‍ഥ ശത്രു യുഎസ് ആണെന്ന് സയീദ് ആരോപിച്ചിരുന്നു.കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ വക്താവ് ജോണ്‍ കിര്‍ബിയും പാക്കിസ്ഥാനെതിരെ രംഗത്തുവന്നിരുന്നു. ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന എല്ലാ സഹായവും ഉടന്‍തന്നെ നിര്‍ത്തണമെന്നായിരുന്നു കിര്‍ബിയുടെ ആവശ്യം. പാക്ക് അധിനിവേശ കശ്മീരിലില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെയായിയിരുന്നു യുഎസ് നിലപാടു വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY