കാലിഫോര്‍ണിയയിലെ രണ്ട് പോളിങ് ബൂത്തുകളില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

190

ലോസ് ആഞ്ജലീസ്: വോട്ടെടുപ്പിനിടെ കാലിഫോര്‍ണിയയിലെ രണ്ട് പോളിങ് ബൂത്തുകളില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോസ് ആഞ്ജലീസില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള അസൂസായിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് പോളിങ് സ്റ്റേഷനുകളും അടച്ചു. മൂന്ന് മണിക്കൂറിന് ശേഷം ഡാള്‍ട്ടണ്‍ എലിമെന്ററി സ്കൂളിലെ ബൂത്ത് തുറന്നെങ്കിലും മെമ്മോറിയല്‍ പാര്‍ക്കിലെ ബൂത്ത് തുറന്നിട്ടില്ല. വെടിയുതിര്‍ത്ത ആളെ പിടികൂടാനായില്ലെങ്കിലും പ്രതി സമീപപ്രദേശത്തു തന്നെയുണ്ടെന്നാണ് പോലീസ് കരുതുന്നത്. പ്രതിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. വെടിയുതുര്‍ത്തത് ഒരു സ്ത്രീയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. വെടിവെപ്പിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന് വ്യക്തമല്ലെന്ന് കാലിഫോര്‍ണിയന്‍ പോലീസ് പറഞ്ഞു. ഐഎസ്-അല്‍ഖ്വയ്ദ ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ ഭീകരാക്രമണ സാധ്യതയും പരിശോധിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY