വാഷിങ്ടന്‍• പാക്കിസ്ഥാന്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വാദിക്കുമ്ബോഴും അവരുടെമേല്‍ ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന നിലപാടില്‍ യുഎസ്. ഭീകരസംഘടനകളെ ഉന്മൂലനം ചെയ്യാന്‍ പാക്കിസ്ഥാന്‍ പ്രവര്‍ത്തിക്കണമെന്ന് യുഎസ് ആവശ്യപ്പെടുന്നുണ്ടെന്നു വ്യക്തമാക്കിയ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഡപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ എന്നാല്‍ ഉപരോധത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നു അറിയിച്ചു.പാക്കിസ്ഥാന്റെമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം യുഎസ് ഗൗരവമായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലേക്കുള്ള യുഎസിന്റെ മുന്‍ അംബാസഡര്‍ സല്‍മെ ഖലീല്‍സാദ് ആവശ്യപ്പെട്ടിരുന്നു.ഇതേക്കുറിച്ച് ആരാഞ്ഞപ്പോഴാണ് ടോണറുടെ മറുപടി.എല്ലാ ഭീകരസംഘടനകളെയും ലക്ഷ്യംവച്ചുവേണം പാക്കിസ്ഥാന്‍ പ്രവര്‍ത്തിക്കാന്‍. പാക്കിസ്ഥാന്റെ അയല്‍രാജ്യങ്ങളെ ലക്ഷ്യമിടുന്ന ഭീകരസംഘടനകളെയും അവരുടെ സുരക്ഷിത താവളങ്ങളെയും ഇല്ലായ്മ ചെയ്യണം. അവരെടുക്കുന്ന ചില നടപടികളെ ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനവും ഇതിലുള്‍പ്പെടും. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുകയെന്നതാണ് അന്തിമമായ ലക്ഷ്യം, മാര്‍ക് ടോണര്‍ കൂട്ടിച്ചേര്‍ത്തു.