വാഷിങ്ടണ്‍: രാജിവെക്കാന്‍ തയാറാകാതിരുന്ന ഇന്ത്യന്‍ വംശജനായ അറ്റോണി ജനറല്‍ പ്രീത് ഭരാരെയെ ട്രംപ് പുറത്താക്കി. ഒബാമ ഭരണകൂടം നിയമിച്ച 46 അറ്റോണി ജനര്‍ല്‍മാരോട് രാജിവെക്കാന്‍ വെള്ളിയാഴ്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ രാജിവെക്കില്ലെന്ന് പ്രീത് ഭരാരെ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. ഇക്കാര്യവും അദ്ദേഹം ട്വീറ്റ് ചെയ്തു. അമേരിക്കന്‍ ഒാഹരി വിപണികേന്ദ്രത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഭരാരെയാണ് അമേരിക്കയില്‍ പ്രശസ്തനാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നൂറിലേറെ കമ്ബനി മേധാവികളെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.