അ​മേ​രി​ക്ക​യി​ലെ മിസ്സിസിപ്പിയിലുണ്ടായ വെടിവയ്പിൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

225

മിസ്സിസിപ്പി: അ​മേ​രി​ക്ക​യി​ലെ മിസ്സിസിപ്പിയിലുണ്ടായ വെടിവയ്പിൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂലി​ങ്ക​ണ്‍ കോ​ള​നി​യി​ലെ മൂ​ന്നു വീ​ടു​ക​ളി​ലാ​യാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​തെ​ന്ന് മി​സി​സി​പ്പി ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​ക്താ​വ് വാ​റ​ൻ സ്ട്രെ​യ്ൻ പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് സൂ​ച​ന. ആ​ക്ര​മ​ണ​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ലിങ്കൺ കൗണ്ടിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അ​ക്ര​മി​യെ​ന്നു സം​ശ​യി​ക്കു​ന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളാണ് അക്രമത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടന്നുവരികയാണ്.

NO COMMENTS

LEAVE A REPLY