വാഷിങ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്ത്യയ്ക്കു അത്യാധുനിക പ്രിഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വില്‍ക്കാന്‍ അമേരിക്കന്‍ തീരുമാനം. 22 ആളില്ലാ വിമാനങ്ങള്‍ വില്‍ക്കാനാണ് അനുമതി. മൂന്നു ബില്യണ്‍ ഡോളറിന്റെ ഇടപാടാണിത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് യുഎസില്‍നിന്ന് അറിയിപ്പു ലഭിച്ചു. നാറ്റോയ്ക്ക് പുറത്തുള്ള രാജ്യത്തിന് യുഎസ് ആദ്യമായാണ് ഡ്രോണുകള്‍ വില്‍ക്കുന്നത്. 27 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന പ്രിഡേറ്റര്‍ ഡ്രോണുകള്‍ 50,000 അടി ഉയരം വരെ പറക്കും. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒബാമയുടെ നയം തുടരാന്‍ ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ മാസം 25, 26 തീയതികളിലാണ് മോദിയുടെ യുഎസ് സന്ദര്‍ശനം. ജൂണ്‍ 26നാണ് മോദി വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത്