ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിയന്ത്രണവുമായി അമേരിക്ക

228

വാഷിങ്ടണ്‍: ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍. സിറിയ, സുഡാന്‍, സൊമാലിയ, ലിബിയ, ഇറാന്‍,യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്
അമേരിക്കയിലേക്ക് വിസ അനുവദിക്കണമെങ്കില്‍ അമേരിക്കയില്‍ അടുത്ത ബന്ധുക്കള്‍ ഉണ്ടായിരിക്കുകയോ, ബിസിനസ് ആവശ്യങ്ങള്‍ക്കായി വരേണ്ടവര്‍ക്കും മാത്രമായിരിക്കും വിസ അനുവധിക്കുക. അമേരിക്കയിലുള്ള മാതാപിതാക്കള്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍, മരുമക്കള്‍, സഹോദരങ്ങള്‍ എന്നിവരുമായി ബന്ധമുള്ള മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമായിരിക്കും ഇനി അമേരിക്കയില്‍ പ്രവേശിക്കാനാവുക. എന്നാല്‍ മുത്തച്ഛന്‍ മുത്തശ്ശി, പേരക്കുട്ടികള്‍, പ്രതിശ്രുതവധു, സഹോദരന്റേയോ, സഹോദരിയുടേയോ മക്കള്‍ എന്നിവര്‍ക്ക് വിസ അനുവധിക്കാനാകില്ലെന്നും ട്രംപിന്റെ പുതിയ ഉത്തരവില്‍ പറയുന്നു. മുന്‍പ് അനുവദിച്ചിരിക്കുന്ന വിസകള്‍ അസാധുവാക്കില്ല. പുതിയ ഉത്തരവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

NO COMMENTS