ചൈനീസ് ബാങ്കിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി

241

വാഷിങ് ടണ്‍: ഉത്തര കൊറിയക്കു വേണ്ടി കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച്‌ ചൈനീസ് ബാങ്കിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ബാങ്ക് ഓഫ് ഡാന്‍ഡോങ്ങിനെയാണ് യു എസ് ധനകാര്യ സംവിധാനവുമായുള്ള ബന്ധത്തില്‍ നിന്ന് ഒഴിവാക്കിയത്.കൂടാതെ തയ്വാന് 130 കോടി ഡോളറിന്റെ ആയുധ ഇടപാടും അമേരിക്ക നടത്താന്‍ തീരുമാനിച്ചു.രണ്ടു നടപടികളെയും ചൈന വിമര്‍ശിച്ചു.ഏകപക്ഷീയമായ ഉപരോധങ്ങള്‍ എതിര്‍ക്കുമെന്ന് പണ്ടേ പറഞ്ഞിട്ടുള്ളതാണെന്ന് ചൈന അറിയിച്ചു. ഉത്തര കൊറിയയുടെ കാര്യത്തില്‍ യു എന്‍ ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ചൈന പറഞ്ഞു.ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരിപാടികളില്‍ പങ്കാളികളായിട്ടുള്ള കമ്ബനികള്‍ക്ക് വേണ്ടി കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ ബാങ്ക് ഓഫ് ഡാന്‍ഡോങ് നടത്തി എന്നാണ് അമേരിക്കയുടെ പ്രധാന പരാതി. അതെ സമയം വിമത പ്രവിശ്യയായ കാണുന്ന തയ്‍വാനുമായുള്ള ആയുധ ഇടപാട് നിര്‍ത്തിവെക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.

NO COMMENTS