ഉത്തരകൊറിയ നാശത്തിലേക്കുള്ള വഴി സ്വയം തുറക്കരുതെന്ന് അമേരിക്ക

181

വാഷിംഗ്ടണ്‍: ഉത്തര കൊറിയയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും അമേരിക്ക. ഗ്വാമിലെ അമേരിക്കന്‍ സൈനിക താവളം തകര്‍ക്കുമെന്ന ഉത്തരകൊറിയന്‍ ഭീഷണി ആ രാജ്യത്തിന്റെ നാശത്തിലേക്ക് വഴിവയ്ക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹവുമായി ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്‍ സഹകരിക്കണമെന്നും മാറ്റീസ് ആവശ്യം ഉന്നയിച്ചു. അമേരിക്കയുടെ സൈനികതാവളമായ ഗ്വാം ദ്വീപിനെ ആക്രമിക്കുമെന്ന് ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയ്ക്കു ഭീഷണിയായാല്‍ ഉത്തരകൊറിയയെ ചുട്ടുചാമ്ബലാക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിനു മറുപടിയായാണ് കിം ജോംഗ് ഉനിന്റെ ഭീഷണിയുണ്ടായത്.
അതേസമയം, ഗ്വാമിലെ യുഎസ് സൈനിക താവളം ആക്രമിക്കാനുള്ള നാല് മിസൈലുകള്‍ തയാറായതായും കിം ജോംഗിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

NO COMMENTS