യുണൈറ്റഡ് നാഷന്‍സ്: ഉത്തര കൊറിയക്ക് എതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്ക. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നും ഉത്തര കൊറിയക്ക് മേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത കരട് പ്രമേയത്തില്‍ അമേരിക്ക ആവശ്യപ്പെട്ടു. ആറ് ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയ ഉത്തര കൊറിയയുടെ നടപടി ഭീഷണി ഉയര്‍ത്തുന്ന ഘട്ടത്തിലാണ് യുഎസിന്റെ ആവശ്യം.