വാഷിംഗ്ടണ്‍ : ഉത്തര കൊറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് അമേരിക്ക. ഉത്തര കൊറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന വാര്‍ത്ത അസംബന്ധമാണെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്സ് വ്യക്തമാക്കി. കൊറിയന്‍ ഉപഭൂഖണ്ഡത്തെ അണ്വായുധ മുക്തമാക്കി സമാധാനത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയ അധികാലം മുന്നോട്ട് പോകില്ലെന്ന ട്രംപിന്റെ ട്വീറ്റ് യുദ്ധ പ്രഖ്യാപനമായാണ് കാണുന്നതെന്ന് ഉത്തര കൊറിയ വിദേശകാര്യ മന്ത്രി റി യോംഗ് ഹോ പറഞ്ഞ പശ്ചാത്തലത്തിലാണ് യുഎസ് നിലപാട് വിശദീകരിച്ചത്.