വെടിയേറ്റ് കൊല്ലപ്പെട്ട പത്തൊന്പതുകാരിയുടെ വയറ്റില്‍ നിന്നും ജീവനോടെ കുഞ്ഞിനെ പുറത്തെടുത്തു

240

ഷിക്കാഗോ: വെടിയേറ്റ് കൊല്ലപ്പെട്ട പത്തൊന്പതുകാരിയുടെ വയറ്റില്‍ നിന്നും ജീവനോടെ കുഞ്ഞിനെ പുറത്തെടുത്തു. ഷിക്കാഗോയിലെ പാരഷെ ബിയര്‍ഡ് എന്ന ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നുമാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഞായറാഴ്ച കാറില്‍ സഞ്ചരിക്കുന്പോള്‍ ഇവര്‍ക്ക് കഴുത്തില്‍ വെടിയേല്‍ക്കുകയും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണമടയുകയുമായിരുന്നു.പൂര്‍ണ്ണ വളര്‍ച്ചയെത്താതെയാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും കുഞ്ഞിന്‍റെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ‘മിറക്കിള്‍’ എന്നാണ് കുഞ്ഞിന് ഡോക്ടര്‍മാര്‍ പേര് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച എസ് മാര്‍ക്വറ്റ് അവന്യൂവില്‍ വൈകിട്ട് 6 മണിക്ക് കാറില്‍ ഇരിക്കുന്പോള്‍ ഒരു നീഗ്രോ യുവാവ് പാര്‍ഷേയ്ക്കും കാമുകനായ 26 കാരനും നേരെ വെടി ഉതിര്‍ക്കുകയായിരുന്നു.ഗുരുതരാവസ്ഥയിലായ ഇവരെ നോര്‍ത്ത് വെസ്റ്റേണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. നെഞ്ചിലും കഴുത്തിലും വെടിയേറ്റതിനെ തുടര്‍ന്ന് പാര്‍ഷേയുടെ സൃഹൃത്തിന്‍റെ നിലയും ഗുരുതരമാണ്. അതേസമയം ഇയാളുടെ വിവരം പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ പിതാവ് ഒരു അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്നും ഗ്യാംഗുകള്‍ തമ്മിലുള്ള പകയാണ് കാരണമെന്നും പോലീസ് സംശയിക്കുന്നു.

NO COMMENTS

LEAVE A REPLY