ലാസ് വേഗാസ് ; അമേരിക്കയിലെ ലാസ് വേഗാസില്‍ നടന്ന വെടിവെപ്പില്‍ 58 പേര് മരിച്ചു. 515 പേര്‍ക്ക് പരിക്കേറ്റു. അതെ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസിന്റെ പടയാളികളാണ് ആക്രമണം നടത്തിയതെന്നും ആക്രമണം നടത്തിയാള്‍ മാസങ്ങള്‍ക്കു മുന്‍പ് ഇസ്ലാംമതത്തിലേക്കു പരിവര്‍ത്തനം ചെയ്തിരുന്നെന്നും. ഐഎസ് അനുകൂല അമാഖ് വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. എന്നാല്‍ അവകാശവാദങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ ഐഎസ് വെളിപ്പെടുത്തിയില്ല. ലാസ്വേഗാസില് ജാസണ്‍ അല്‍ഡീന്റെ നേതൃത്വത്തില്‍ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെ പ്രദേശവാസിയായ സ്റ്റീഫന്‍ പഡോക്ക്(64) എന്നയാള്‍ ആക്രമണം നടത്തുകയായിരുന്നു. ശേഷം ഇയാള്‍ വെടിവച്ചു മരിച്ചതായി പോലീസ് അറിയിച്ചു.