അമേരിക്കയിലെ പള്ളിയില്‍ വെടിവയ്പ്; 27 പേര്‍ കൊല്ലപ്പെട്ടു

241

വാഷിംഗ്ടണ്‍ : അമേരിക്കയിലെ തെക്കന്‍ ടെക്സസിലുള്ള പള്ളിയിലുണ്ടായ വെടിവയ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. വില്‍സണ്‍ കൗണ്ടിയിലുള്ള ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവയ്പുണ്ടായത്. ഇവിടെ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. പകല്‍ 11.30ഓടെ പള്ളിയിലേക്കെത്തിയ തോക്കുധാരിയായ അജ്ഞാതന്‍ ആളുകള്‍ക്കുനേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ സ്വയം വെടിവച്ച്‌ മരിക്കുകയും ചെയ്തു. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരങ്ങള്‍.

NO COMMENTS