പാക്കിസ്ഥാന് സഹായം നല്‍കുന്നത് അമേരിക്ക അവസാനിപ്പിച്ചു

279

ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് സഹായം നല്‍കുന്നത് അമേരിക്ക അവസാനിപ്പിച്ചു. പാകിസ്ഥാന്‍ ധനസഹായം വാങ്ങി അമേരിക്കയെ ചതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ അമേരിക്ക 33 ബില്ല്യന്‍ ഡോളറാണ് പാക്കിസ്ഥാനു നല്‍കിയത്. ഇതു വാങ്ങി അവര്‍ ഞങ്ങളെ വഞ്ചിച്ചു. നാം വേട്ടയാടുന്ന ഭീകരര്‍ക്കു രക്ഷപ്പെടാന്‍ അവര്‍ സഹായം നല്‍കുന്നു. ഇതു കൊണ്ട് പാക്കിസ്ഥാനു സഹായം നല്‍കുന്നത് അവസാനിപ്പിക്കുന്നവെന്നാണ് ട്രംപ് ട്വിറ്ററില്‍ അറിയിച്ചത്. തീവ്രവാദ സംഘങ്ങള്‍ക്കു എതിരെ നടപടിയെടുക്കുന്നതിനു പാക്കിസ്ഥാന്‍ വീഴ്ച്ച വരുത്തുന്ന പശ്ചത്താലത്തിലാണ് നടപടി. ഈ കാര്യത്തില്‍ മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ഡിസംബര്‍ ആദ്യം ചര്‍ച്ച നടത്തിയെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയുടെ പ്രസിഡന്റ് ആയി ട്രംപ് അധികാരമേറ്റശേഷം പാക്കിസ്ഥാനുമായുള്ള യുഎസിന്റെ ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.

NO COMMENTS