വാഷിംഗ്ടണ്‍ : അമേരിക്ക എച്ച് 1 ബി വിസ നിയമത്തില്‍ ഇളവ് വരുത്തി. എച്ച്1 ബി വിസയില്‍ അമേരിക്കയില്‍ എത്തിയവരെ തിരിച്ചയ്ക്കില്ലെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനം. എച്ച് 1 ബി താത്കാലിക വിസാ നിയമം ട്രംപ് ഭരണകൂടം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ 7.50 ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി പോകണമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള നീക്കത്തിന് ശ്രമിക്കുന്നില്ലെന്നാണ് യൂ എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ്(യു എസ് സി ഐ എസ്) വ്യക്തമാക്കിയത്.
അമേരിക്കയില്‍ എച്ച് 1 ബി വിസയില്‍ എത്തിയവരെ അവരുടെ രജ്യങ്ങളിലേയ്ക്ക് തിരികെ അയക്കുന്ന തരത്തിലുള്ള ഒരു നിയന്ത്രണവും പരിഗണിക്കുന്നില്ലെന്ന് യു എസ് സി എസ് വ്യക്തമാക്കി. പുതിയ മാറ്റത്തോടെ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഐ ടി ജീവനക്കാര്‍ നേരിട്ടിരുന്ന ആശങ്ക മാറിയിരിക്കുകയാണ്.