അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍ ; ബജറ്റ് പാസായില്ല

298

വാഷിങ്ടണ്‍: അമേരിക്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. ട്രഷറിയില്‍ നിന്നുള്ള ധനവിനിമയം പൂര്‍ണമായും മുടങ്ങും. ധനകാര്യബില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുഎസ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനവും നിലച്ചേക്കും. ‘ഡ്രീമേഴ്സ്’ എന്നറിയപ്പെടുന്ന ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണു ബില്‍ പാസാകാതിരുന്നത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയായിരുന്നു വോട്ടെടുപ്പ്. ബില്‍ പാസാക്കാന്‍ 60 വോട്ടുകളാണു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ 50 വോട്ടുകള്‍ മാത്രമാണ് അവര്‍ക്കു ലഭിച്ചത്. അതേസമയം, അഞ്ചു ഡമോക്രാറ്റ് സെനറ്റര്‍മാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ നാലു റിപ്പബ്ലിക്ക് അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു.

NO COMMENTS