യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്മാറി

182

വാഷിംഗ്ടണ്‍ : ഇസ്രായേലിനെതിരേ കടുത്ത വിവേചനം കാണിക്കുന്നുവെന്നാരോപിച്ച്‌ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി. യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇസ്രായേല്‍ സൈന്യം പലസ്തീനികളെ വെടിവച്ചുകൊന്ന സംഭവം അന്വേഷിക്കാന്‍ യുഎന്‍ മനുഷ്യാവകാശ സമിതി തീരുമാനിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. മനുഷ്യാവകാശത്തെ പരിഹസിക്കുന്നതാണ് യുഎന്‍ സമിതിയുടെ നിലപാടുകളെന്നും അതുമായി യോജിച്ചുപോവാനാവാത്ത സാഹചര്യത്തിനാണ് പിന്‍മാറ്റമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹാലെ പറഞ്ഞു.

NO COMMENTS