വാഷിംങ്ടണ്‍ : റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക. ബ്രിട്ടനില്‍ വെച്ച് മുന്‍ റഷ്യന്‍ ചാരന് നേരെ രാസവിഷം പ്രയോഗിച്ചതിന് പിന്നില്‍ റഷ്യയാണെന്നാരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. റഷ്യന്‍ മുന്‍ ചാരനായ സെര്‍ജി സ്ക്രിപാലിനും, മകള്‍ യൂലിയ്ക്കുമെതിരെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ബ്രിട്ടനില്‍ വെച്ച് രാസവിഷം പ്രയോഗിച്ചത്. ശേഷം തൊട്ടടുത്ത മാസം രാജ്യത്തെ ദമ്പ തികളുടെ ശരീരത്തില്‍ അതേ രാസവിഷം കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍ റഷ്യയാണെന്നാണ് ബ്രിട്ടനിലെ അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍ റഷ്യ ഈ ആരോപണം നിഷേധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.