വാഷിംഗ്ടണ്‍ : പാക്കിസ്ഥാനു നല്‍കി വന്നിരുന്ന 166 കോടി ഡോളറിന്റെ സുരക്ഷാ ധനസഹായം അമേരിക്ക പിന്‍വലിച്ചു. പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള സഹായമാണ് റദ്ദാക്കിയതെന്ന് യു എസ് പ്രതിരോധ വകുപ്പ് വക്താവ് കോള്‍ റോബ് മാനിംഗ് വെളിപ്പെടുത്തി. നേരത്തെ ഇതു സംബന്ധിച്ച നിര്‍ദേശം പ്രസി. ഡൊണാള്‍ഡ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. അയല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ അക്രമം നടത്തുന്ന ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്തതാണ് യു എസിനെ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചതെന്ന് അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും മധ്യേഷ്യയിലുമെല്ലാം പ്രതിരോധ ഡെപ്യൂട്ടി അസി. സെക്രട്ടറി പദവി വഹിച്ച ഡേവിഡ് സെഡ്‌നി പറഞ്ഞു.