വ്യക്തിപരമായ ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ച്‌ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം സംവാദം

250

മിസൗറി: വ്യക്തിപരമായ ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ച്‌ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം സംവാദം മുറുകുന്നു. ആദ്യ സംവാദത്തില്‍ ആഭ്യന്തര കാര്യങ്ങളും രാജ്യത്തിന്‍റെ പ്രശ്നങ്ങളും പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങളുമായിരുന്നു നിറഞ്ഞു നിന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് രണ്ടാം സംവാദത്തിലെ ആരോപണങ്ങള്‍. ദിവസേന വിവാദങ്ങള്‍ ഉണ്ടാക്കുന്ന ട്രംപിനെ ആ കുരുക്കില്‍ തന്നെ കുടുക്കാനാണ് ഹിലരിയുടെ ലക്ഷ്യം എന്നാല്‍ ബില്‍ ക്ലിന്‍റന്‍റെ വിവാദങ്ങളിലൂടെ ഹിലരിയെ പ്രഖോപിക്കുകയാണ് ട്രംപിന്‍റെ ലക്ഷ്യം.ട്രംപിന്‍റെ ഏറ്റവും പുതിയ വിവാദമായ സ്ത്രീ വിരുദ്ധ പരാമര്‍ശ വീഡിയോ ഹിലരി ഉന്നയിച്ചു. തുടര്‍ന്ന് സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് ട്രംപ് വീണ്ടും മാപ്പു പറഞ്ഞു.

സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് താനെന്ന് പറയുകയും ചെയ്തു. ഹിലരിയുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്‍റുമായ ബില്‍ ക്ലിന്‍റന്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു. ട്രംപിന്‍റെ വീഡിയോ രാജ്യത്തിന്‍റെ മുഴുവന്‍ പ്രതിഛായയും കളഞ്ഞെന്ന് ഹിലരിയും ആരോപിച്ചു.ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ആരോപിതയായ ഹിലരി താന്‍ പ്രസിഡന്‍റായാല്‍ ജയിലിലാകുമെന്ന് ട്രംപ്. ഈ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്നും ഹിലരി ദേശീയ സുരക്ഷയെ തന്നെ അപകടത്തിലാക്കിയെന്നും പറഞ്ഞു. അശ്ലീല പരാമര്‍ശം അടച്ചിട്ട മുറിയില്‍ നടന്നതാണ്. അത് ചെയ്ത കാര്യമല്ല. എന്നാല്‍ ബില്‍ ക്ലിന്‍റന്‍ ഇതെല്ലാം ചെയ്തതാണെന്നാണ് ട്രംപിന്‍റെ ആരോപണം. ഇത്രയും മോശം സംസാരത്തിലൂടെ പ്രസിഡന്‍റാകാന്‍ യോഗ്യനല്ല താനെന്ന് ട്രംപ് തെളിയിക്കുകയാണെന്ന് ഹിലരി പറഞ്ഞു. ആദ്യ സംവാദത്തില്‍ ഹിലരിക്കായിരുന്നു മുന്‍ തൂക്കം.

NO COMMENTS

LEAVE A REPLY