ഒബാമയുടെ കുടിയേറ്റ നിയമം സുപ്രീം കോടതി തടഞ്ഞു

357

വാഷിങ്ടന്‍ • യുഎസില്‍ അനധികൃതമായി താമസിക്കുന്ന ലക്ഷക്കണക്കിനു കുടിയേറ്റക്കാര്‍ക്കു സഹായമാകുമായിരുന്ന പ്രസിഡന്റ് ബറാക് ഒബാമയുടെ കുടിയേറ്റ നിയമം നടപ്പാക്കുന്നതു സുപ്രീം കോടതി തടഞ്ഞു. അനധികൃത കുടിയേറ്റക്കാരില്‍ കൂടുതല്‍ പേരും മെക്സിക്കോയില്‍ നിന്നും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണ്. കുടിയേറ്റക്കാര്‍ക്കെതിരായ കോടതിവിധി ഹൃദയഭേദകം എന്നാണു പ്രസിഡന്റ് ഒബാമ പ്രതികരിച്ചത്. എട്ടംഗ ബെഞ്ചില്‍ കുടിയേറ്റ നിയമത്തെ അനുകൂലിച്ചു നാലു ജഡ്ജിമാരും എതിര്‍ത്തു നാലു ജഡ്ജിമാരും വ്യത്യസ്ത നിലപാടു സ്വീകരിച്ചതോടെ, നിയമം തള്ളിക്കൊണ്ടു നേരത്തേ കീഴ്ക്കോടതി പുറപ്പെടുവിച്ച വിധി വീണ്ടും നിലവില്‍വന്നു.അമേരിക്കയില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഒരു കോടിയിലേറെ പേരുണ്ടെന്നാണു കണക്ക്. 2010നു മുന്‍പു കുടിയേറിയവരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്തവരും മക്കള്‍ക്കു യുഎസ് പൗരത്വം ലഭിച്ചവരുമായ അന്യരാജ്യക്കാര്‍ക്കു യുഎസില്‍ തുടരാന്‍ അനുമതി നല്‍കുന്നതായിരുന്നു പുതിയ നിയമം. ഇതനുസരിച്ച്‌ 40 ലക്ഷം പേരെങ്കിലും നാടുകടത്തലില്‍ നിന്ന് ഒഴിവാകുമായിരുന്നു.

NO COMMENTS

LEAVE A REPLY