മാവോയിസം വിപ്ലവമാണെന്ന് കരുതുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അമിത് ഷാ

234

റായ്പുര്‍ : മാവോയിസം വിപ്ലവമാണെന്നാണ് ചിലർ കരുതുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോയിസം വിപ്ലവമാണെന്ന് കരുതുന്ന ആര്‍ക്കും ഛത്തീസ്ഗഡിനെ വികസന വഴിയില്‍ എത്തിക്കാന്‍ കഴിയില്ല. ബിജെപി ഭരണത്തിന്‍റെ കീഴില്‍ ഛത്തീസ്ഗഡിലെ എല്ലാ മേഖലയിലും മുന്നേറ്റമുണ്ടായെന്നും അദ്ദേഹം പറത്തു. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് 9,000 കോടിയുടെ ബജറ്റ് മാത്രമായിരുന്നു സംസ്ഥാനത്തിനുണ്ടായിരുന്നതെന്നും ബിജെപി ഭരണത്തിന്‍ കീഴില്‍ ഇത് 87,000 കോടിയായെന്നും അമിത് ഷാ പറഞ്ഞു.

NO COMMENTS