യുപിയില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ അറവുശാലകളും നിരോധിക്കുമെന്ന് അമിത് ഷാ

212

ലഖ്‌നോ: ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലത്തെിയാൽ എല്ലാ അറവുശാലകളും നിരോധിക്കുമെന്ന പ്രഖ്യാപനവുമായി പാർട്ടി അധ്യക്ഷൻ അമിത് ഷാ. കന്നുകാലികളുടെ രക്തത്തിന് പകരം സംസ്ഥാനത്ത് പാലും നെയ്യും ഒഴുകുമെന്നും ഷാ തിരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞു. അതേസമയം ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കുന്നില്ലെന്ന മോദിയുടെ ആക്ഷേപത്തെ വെല്ലുവിളിച്ച് യുപി മുഖ്യമന്ത്രികൂടിയായ സമാജ് വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. യുപി വികസനത്തിൽ വളരെയധികം പിറകിലാണെന്ന് അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. സ്ത്രീകൾക്കും കച്ചവടക്കാർക്കും സുരക്ഷിതരല്ലെന്ന തോന്നലുണ്ട്.
മാർച്ച് 11ന് വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ അഖിലേഷ് യാദവ് സർക്കാറിന്റെ അധികാരത്തിന് അവസാനമാകും. മോദി സർക്കാർ 104 സാറ്റലൈറ്റുകളെ ആകാശത്തേക്ക് പറത്തുമ്പോഴും രാഹുൽ പഞ്ചറായ സൈക്കിൾ തള്ളുകയാണെന്നും അമിത് ഷാ പരിഹസിച്ചു. പ്രീണനത്തിന്റെയും ജാതീയതയുടെയും കുടുംബവാഴ്ചയുടെയും രാഷ്ട്രീയത്തിന് അവസാനമുണ്ടാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY