ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സംഘര്‍ഷം തുടരുന്നതിനിടെ വിഘടവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലുറച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യമാണ് പ്രധാനമെന്നും ദേശീയതയെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. എന്നാല്‍ കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ടത് പ്രാദേശിക നേതാക്കളാണെന്നും അമിത് ഷാ പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മുകശ്മീരിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.