ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം ബിജെപിക്കെതിരെ ആക്രമണം നടത്തുന്നു‌വെന്ന് അമിത് ഷാ

293

തിരുവനന്തപുരം: ഇടതുമുന്നണി കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ബിജെപിക്കെതിരെ ആക്രമണം നടത്തുന്നു‌വെന്ന് പാർട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ആക്രമണം കൂടുതല്‍. ബിജെപിയുടെ വളര്‍ച്ചയെ അക്രമം കൊണ്ട് അടിച്ചമര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന സമിതി ഓഫിസിന് തറക്കല്ലിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 45,000 ചതുരശ്ര അടിയുള്ള ബഹുനിലക്കെട്ടമാണ് തൈക്കാട് നിര്‍മിക്കുന്നത്. ചടങ്ങിനുശേഷം തൈക്കാടുളള ഒരു ബിജെപി ബൂത്ത്‌ പ്രസിഡന്റിന്റെ വീട്ടിലെത്തി അമിത് ഷാ പ്രഭാത ഭക്ഷണവും കഴിച്ചു.

NO COMMENTS