മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

253

മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച് ബിജെപി ദേശീയ അധ്യക്ഷന്റെ ഫേസ് ബുക്ക് പോസ്റ്റ്. മഹാബലിയെ വാമനന്‍ ചവിട്ടി താഴ്ത്തുന്ന ചിത്രത്തോടെയാണ് അമിത്ഷാ ആശംസ അര്‍പ്പിച്ചിരിക്കുന്നത്.സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അമിത്ഷാ വാമനജയന്തി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. വാമന ജയന്തി ആശംസകളല്ലാതെ ഓണാശംസ നേര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മഹാബലിയുടെ തിരിച്ചുവരവല്ല, മറിച്ച് മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ തിരിച്ചുവരവാണ് ആഘോഷിക്കേണ്ടതെന്ന ചില ഹൈന്ദവ സംഘടനകളുടെയും നേതാക്കളുടെയും നിലപാട് നേരത്തെ വിവാദമായിരുന്നു. ഓണത്തെക്കുറിച്ച് പ്രത്യേക ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ പതിപ്പിലും വാമനന്റെ ചിത്രമായിരുന്നു മുഖചിത്രമായി ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുമായാണ് ഇപ്പോള്‍ അമിത് ഷായും രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY