അമിത് ഷായുടെ വാഹനവ്യൂഹം പശുവിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി

290

ഭുവനേശ്വര്‍: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹം തട്ടി പശുവിന് പരിക്കേറ്റു. ബുധനാഴ്ച ഒഡിഷയിലെ ജാജ്പുരില്‍ വെച്ചാണ് സംഭവം.
ബന്ദലോ ദേശീയ പാത അഞ്ചില്‍ വെച്ചാണ് വാഹനം തട്ടിയതെന്ന് ബര്‍ച്ചാന പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ബന്ദലോവില്‍ വെച്ച്‌ റോഡ് ക്രോസ് ചെയ്യുകയായിരുന്ന പശുവിനെ അമിത് ഷായുടെ വാഹനവ്യൂഹത്തില്‍ പെട്ട ഒരു വാഹനം ഇടിക്കുകയായിരുന്നു. പശുവിന് പരിക്കേല്‍ക്കുകയും വിഐപി സ്റ്റിക്കറൊട്ടിച്ചിരുന്ന വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു.
പൊലീസ് വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുതിര്‍ന്ന ബിജെപി നേതാവ് പ്രതാപ് സാരംഗും പാര്‍ട്ടി പ്രവര്‍ത്തകരും ഉടന്‍ തന്നെ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി. പശുവിന് വേണ്ട ചികിത്സ ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടര്‍ പറഞ്ഞ പ്രകാരം ബര്‍ച്ചാന, ബായ്റീ സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടര്‍മാരുടെ സംഘവും സംഭവസ്ഥലത്തെത്തി പശുവിന് ചികിത്സ നല്‍കി. പശു സുഖം പ്രാപിച്ച്‌ വരുന്നതായി പൊലീസ് അറിയിച്ചു. ബിജെപിക്കും അമിത് ഷായ്ക്കും എതിരെ രൂക്ഷ പരിഹാസവുമായി ബിജു ജനതാ ദള്‍ നേതാവും ലോക്സഭാംഗവുമായ തഥാഗത സത്പതി രംഗത്തെത്തി.

NO COMMENTS