ന്യൂഡല്‍ഹി: നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാക്ക് കോടതിയുടെ സമന്‍സ്. കേസില്‍ 28 വര്‍ഷം തടവിന് ശിക്ഷിച്ച മായാ കൊദ്നാനിയുടെ സാക്ഷിയായി വിസ്തരിക്കുന്നതിനാണ് അമിത്ഷായോട് കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്നാണ് നിര്‍ദേശം. ഗുജറാത്ത് മുന്‍ മന്ത്രിയും കേസിലെ പ്രതിയുമായ മായാ കൊദ്നാനി അമിത്ഷാക്ക് എതിരെ മൊഴി നല്‍കിയിരുന്നു. അക്രമം നടക്കുമ്ബോള്‍ താന്‍ അമിത്ഷാക്ക് ഒപ്പം ആശുപത്രിയില്‍ ആയിരുന്നുവെന്നാണ് കൊദ്നാനി മൊഴി നല്‍കിയത്. കേസില്‍ അമിത്ഷാ അടക്കം 14 പേരെ വിചാരണ ചെയ്യണമെന്നും കൊദ്നായി ആവശ്യപ്പെട്ടിരുന്നു.