മകനെതിരായ അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച്‌ അമിത് ഷാ

232

ഗാന്ധിനഗര്‍: മകനെതിരായ അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജയ്ഷാ അഴിമതി നടത്തിയിട്ടില്ല. സൗജന്യങ്ങളും സ്വീകരിച്ചിട്ടില്ല. 80 കോടിയുടെ വരുമാനം ഉണ്ടായിരുന്നപ്പോഴും കമ്ബനി നഷ്ടത്തിലായിരുന്നു. എല്ലാ ഇടപാടുകളും സുതാര്യവും ബേങ്ക് വഴിയുമായിരുന്നുവെന്നും സ്വകാര്യ ചാനലിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായും അമിത്ഷാ ബി ജെ പി ദേശീയ അധ്യക്ഷനായും ചുമതലയേറ്റതിന് പിന്നാലെ അമിത് ഷായുടെ മകന്‍ ജെയ് അമിത് ഭായ് ഷായുടെ കമ്ബനിയുടെ ലാഭം 16000 ഇരട്ടി വര്‍ധിച്ചുവെന്നായിരുന്നു ആരോപണം. കമ്ബനി രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദി വയര്‍ ഡോട് കോം ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

NO COMMENTS