അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി ഭരണത്തിലെത്തുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മണിക് സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു.
അക്രമം കൊണ്ട് ബി.ജെ.പിയെ നേരിടാനാവില്ല. അക്രമത്തിന്റെ ചളി വാരിയെറിഞ്ഞോളൂ, അതില്‍ താമര വിരിയുമെന്നും അമിത് ഷാ പറഞ്ഞു.
മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നല്ല വ്യക്തിയാണെന്ന് എല്ലാവരും പറയുന്നു. അദ്ദേഹം നല്ല വ്യക്തിയാണെങ്കില്‍ സംസ്ഥാനത്തിന്റെ അവസ്ഥ മെച്ചപ്പെടാത്തത് എന്തുകൊണ്ടാണെന്നും അമിത് ഷാ ചോദിച്ചു. ഈ വര്‍ഷം ആദ്യം നടക്കുന്ന തൃപുര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കലിനായി ത്രിപുരയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അമിത് ഷാ.