ബംഗളുരു : കര്‍ണാടകയിലെ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന് ആയുസ് കുറവാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പൊതുജന വിധി അംഗീകരിക്കാതിരുന്നതിലൂടെ പാപമാണ് കര്‍ണാടകയിലെ എംഎല്‍എമാര്‍ ചെയ്തിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ജനങ്ങളുടെ സമ്മര്‍ദത്തെ അവഗണിക്കാന്‍ സഖ്യത്തിനാകില്ല. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ ജനങ്ങള്‍ത്തന്നെ ഒരു പാഠം പഠിപ്പിക്കും. ബിജെപി കുതിരക്കച്ചവടം നടത്തിയിട്ടില്ല. അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ വിശ്വാസവോട്ടെടുപ്പിലെ വിധി മറ്റൊന്നാകുമായിരുന്നു. കോണ്‍ഗ്രസ് നടത്തിയത് കുതിരക്കച്ചവടം മാത്രമല്ല കുതിരാലയത്തെത്തന്നെ മൊത്തത്തില്‍ വാങ്ങുകയായിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്-ജെഡിഎസ് കൂട്ടുകെട്ടിന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറുപടി പറയുമെന്നും അമിത് ഷ പറഞ്ഞു.