ന്യൂ ഡൽഹി : ഇന്ധന വിലക്കയറ്റത്തിൽ ന്യായീകരണവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. പെട്രോളിനും ഡീസലിനും കോൺഗ്രസ് സർക്കാരിന്റെ മൂന്നു വർഷങ്ങളിൽ ഉണ്ടായിരുന്ന വില തന്നെയാണ് ഇപ്പോഴുള്ളതെന്നും അതേ വില നിങ്ങൾക്ക് മൂന്നു ദിവസംകൊണ്ട് മടുത്തോ എന്നു അദ്ദേഹം ചോദിച്ചു. പെട്രോൾ ഡിസൽ വില വർധനയ്ക്കെതിരെ ദീർഘകാല അടിസ്ഥാനത്തിലുള്ള പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ഇതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.